ഷുഹൈബ് വധം: സര്‍ക്കാരിന് തിരിച്ചടി, കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

0
50

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കണമെന്നും സംസ്ഥാനം സിബിഐയെ സഹായിക്കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നിലപാടെടുത്ത ദിവസമാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ  കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. കേസിനു പിന്നിലുള്ളവർ തുടർച്ചയായി കൈകഴുകുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.