ഷുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

0
57

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സിക്കും അന്വേഷണം കൈമാറാന്‍ തയാറാണെന്ന് കഴിഞ്ഞ 21ന് കണ്ണൂരിലെ സമാധാന യോഗത്തിനുശേഷം മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്നോട്ടു പോയത്.