അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്

0
70

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക് നല്‍കി എയര്‍ ഇന്ത്യ എക്സ്പ്രസ്. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും ഈ സര്‍വീസുകള്‍ നടത്തുക.

വനിതാ ദിനമായ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സഞ്ചരിക്കുന്ന എല്ലാ വനിത യാത്രക്കാര്‍ക്കും പൂക്കളും മധുരവും നല്‍കും. 40 ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കുന്നതിനായി എല്ലാ ഓഫീസുകളിലും പ്രത്യേക ചടങ്ങുകളും സംഘടിപ്പിക്കും.

കൊച്ചി ആസ്ഥാനമായി വനിത ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയുമായും എയര്‍ ഇന്ത്യ എക്സ്പ്രസ് സഹകരിക്കുന്നുണ്ട്. ബോധവത്കരണത്തിനുള്ള മൈത്രിയുടെ വനിത ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആശംസാകാര്‍ഡുകളിലൂടെ കൈമാറും.