അവാര്‍ഡ് വുമന്‍ ഇന്‍ കളക്ടീവിന് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി

0
90

 

കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വുമന്‍ ഇന്‍ സിനിമ കളക്ടീവിന് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വ്വതി. ഡബ്ല്യു.സി.സി എന്ന സംഘടന പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.

‘ടേക് ഓഫ്’ സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മിച്ച ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.

ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ടേക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വ്വതി പുരസ്‌കാരത്തിനര്‍ഹയാക്കിയത്.