ഏത്തയ്ക്ക കട്‌ലറ്റ്

0
74

 

ആവശ്യമായ സാധനങ്ങള്‍

പച്ച ഏത്തയ്ക്കയുടെ തൊലി കളഞ്ഞ് അരിഞ്ഞത് – രണ്ടു കപ്പ്

സവാള പൊടിയായി അരിഞ്ഞത് -നാലു വലിയ സ്പൂണ്‍

പച്ച മുളക് പൊടിയായി അരിഞ്ഞത്- ഒരു ചെറിയ സ്പൂണ്‍

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഒരു വലിയ സ്പൂണ്‍

കറിവേപ്പില ചെറുതായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

കടലമാവ് – രണ്ടു വലിയ സ്പൂണ്‍
ഉപ്പ് , വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാലു കപ്പ് വെള്ളം തിളയ്ക്കുമ്പോള്‍ ഏത്തയ്ക്ക അരിഞ്ഞതു ചേര്‍ത്ത് വേവിച്ച് വെള്ളം ഊറ്റി കളഞ്ഞു മിന്‍സു ചെയ്യുക.

എണ്ണ ചൂടാകുമ്പോള്‍ യഥാക്രമം സവാള , ഇഞ്ചി , പച്ച മുളക് , കറിവേപ്പില തുടങ്ങിയവ വഴറ്റുക.

ഇതില്‍ തയ്യാറാക്കിയ ഏത്തയ്ക്കയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക.

ഏത്തയ്ക്ക കൂട്ട് ചൂടാറുമ്പോള്‍ കട്‌ലറ്റിന്റെ ആകൃതിയില്‍ രൂപത്തെടുത്തുക.

കടലമാവ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുറുകെ കലക്കുക.

തയ്യാറാക്കിയ കട്‌ലറ്റ് ഇതില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.