കര്‍ണാടകയുടെ പുതിയ പതാകയ്ക്ക് അംഗീകാരം നല്‍കി സംസ്ഥാന ക്യാബിനറ്റ്‌

0
70

ബംഗളുരു: കര്‍ണാടകയുടെ പുതിയ ത്രിവര്‍ണ പതാകയ്ക്ക് അംഗീകാരം നല്‍കി സംസ്ഥാന ക്യാബിനറ്റ്. നാദ ധ്വജ എന്നാണ് മഞ്ഞ, വെള്ള, ചുവപ്പ് നിറത്തിലുള്ള പതാകയ്ക്ക് പേരിട്ടിരിക്കുന്നത്. പതാകയുടെ നടുവിലായി കര്‍ണാടകയുടെ ദേശീയ പക്ഷിയായ ഗണ്ഡ ബരുണ്ടയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്ക്ക് പതാക കൈമാറിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കന്നട ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാന ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെ പതാക കേന്ദ്രത്തിന്റെ അനുമതി നേടുന്നതിനായി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മഞ്ഞയും ചുവപ്പും നിറത്തിലുള്ള പതാകയായിരുന്നു നേരത്തെ കര്‍ണാടകയില്‍ ഉപയോഗിച്ചിരുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ എല്ലാം തന്നെ ഈ പതാക ഉപയോഗിക്കാറുണ്ട്. തുടര്‍ന്നാണ് കര്‍ണാടകയ്ക്ക് ഔദ്യോഗിക പതാക വേണം എന്ന ആവശ്യം ഉയര്‍ന്നു വരുന്നത്.

ഔദ്യോഗിക പതാക വേണം എന്ന് കര്‍ണാടകയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സംഘര്‍ങ്ങള്‍ക്ക് ഇത് കാരണമായി. പതാകയുടെ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് പതാക അയച്ചു കൊടുത്താലും കേന്ദ്രം അംഗീകാരം നല്‍കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.