കെ.കെ രമയുടേതും സംഘപരിവാറിന്റേതും ഒരേ സമര രീതിയെന്ന് മുഖ്യമന്ത്രി

0
59

തിരുവനന്തപുരം: ആര്‍.എം.പി നേതാവ് കെ.കെ രമയുടേതും സംഘപരിവാറിന്റേതും ഒരേ സമര രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണെന്നും സംഘപരിവാറും അത്തരത്തിലുള്ള സമരമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടകര ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പാറക്കല്‍ അബ്ദുള്ള എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.