ചൂടുവെള്ളം ദേഹത്തുവീണ് ഒന്നര വയസുകാരന്‍ മരിച്ചു

0
50

ന്യൂഡല്‍ഹി: കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസ്സുകാരന്‍ മരിച്ചു. ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. നാലു ദിവസങ്ങള്‍ക്കു മുന്‍പാണ് കുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു.

കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റില്‍ ചൂടുവെള്ളം എടുത്തുവച്ച സ്ഥലത്തേക്ക് എത്തുകയും എങ്ങനെയോ ബക്കറ്റ് തെന്നിമറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം വീഴുകയുമായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു.