ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം വൈകുമെന്ന് വൈക്കം വിശ്വന്‍; വീരേന്ദ്രകുമാറിന്റെ രാജ്യസഭാ സീറ്റും അനിശ്ചിതത്വത്തില്‍

0
100

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം വൈകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ 24 കേരളയോട് പറഞ്ഞു. ജെഡിയുവിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച വരണം. ചര്‍ച്ച ചെയ്യണമെങ്കില്‍ മുന്നണി യോഗം ചേരണം. ഇപ്പോള്‍ ഇടതുമുന്നണി യോഗം ചേരുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

മുന്നണി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെച്ച ശേഷം മാത്രമേ ഈ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. ഘടകകക്ഷികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിട്ടെ ഏതെങ്കിലും ഒരു കക്ഷിയെ എടുക്കുന്ന കാര്യം ആലോചിക്കാന്‍ കഴിയൂ. ജെഡിയുവിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയ ശേഷം മാത്രമെ വരുന്ന രാജ്യസഭാ സീറ്റ് ആര്‍ക്ക് എന്നും തീരുമാനിക്കാന്‍ കഴിയൂ.

വീരേന്ദ്രകുമാര്‍ രാജിവെച്ച സീറ്റില്‍ വീരേന്ദ്രകുമാര്‍ തന്നെ മത്സരിക്കണോ എന്ന് തീരുമാനിക്കണമെങ്കില്‍ ആദ്യം ജെഡിയുവിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണം. ഇടതുമുന്നണിയില്‍ എത്തിയ ശേഷം മാത്രമേ അവര്‍ക്ക് നല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ.

എല്ലാ സീറ്റുകളുടെ കാര്യവും ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക്‌ വരും. ഇപ്പോള്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളുടെ കാര്യവും ചര്‍ച്ചയ്ക്ക് വരും – വൈക്കം വിശ്വന്‍ പറഞ്ഞു. രാ​ജ്യ​സ​ഭ​യി​ലെ 58 ഒഴിവുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

മാര്‍ച്ച്‌ 23-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ആണ് കേരളത്തില്‍ നിന്ന് വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സീറ്റില്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചിട്ടുണ്ട്. ജൂ​ണ്‍ 30ന് ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന മൂന്നു സീറ്റുകളുണ്ട്‌.

രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ജോ​യി ഏ​ബ്ര​ഹാം, സി​പി​എ​മ്മി​ലെ സി.​പി.നാ​രാ​യ​ണ​ൻ എന്നിവരുടെ സീറ്റുകള്‍. ആ സീറ്റുകളിലേയ്ക്ക്‌ ന​ട​ക്കു​ന്ന തിരഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പ​മാണ് ഇ​നി വീ​രേ​ന്ദ്ര​കു​മാ​ർ രാ​ജിവെച്ച സീറ്റിലേയ്ക്കും തിരഞ്ഞെടു​പ്പ് നടക്കുക.