ബേസില്‍ മാത്യുവിന്‍റെ ‘വുമണ്‍സ് ഡേ’ എന്ന ഹ്രസ്വചിത്രം

0
114

വനിതകള്‍ക്ക് ആദരവുമായി ‘വുമണ്‍സ് ഡേ’ എന്ന ഹ്രസ്വചിത്രം. മിക്ക യാത്രകളിലും സ്ത്രീകള്‍ നേരിടാറുള്ള പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചലച്ചിത്ര സംവിധായകന്‍ കൂടെയായ ബേസില്‍ മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

യൂട്യൂബില്‍ മാത്രം ‘വുമണ്‍സ് ഡേ’ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. കോളേജില്‍ നിന്നും ബസ്സില്‍ സ്വന്തം വീട്ടിലേയ്ക്ക്‌ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു ട്രെയിന്‍ യാത്രയില്‍ നേരില്‍ കണ്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ചിത്രം തയ്യാറാക്കിയതെന്ന് ബേസില്‍ പറഞ്ഞു. ചിറ്റേത്ത് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.