മികച്ച ചിത്രം ഒറ്റമുറി വെളിച്ചം, നടന്‍ ഇന്ദ്രൻസ്, നടി പാർവതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

0
142

2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. മികച്ച നടന്‍ ഇന്ദ്രൻസ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.  ‘ഏ‍ദൻ’ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്.

അവാര്‍ഡുകള്‍

  • മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം (സംവിധായകന്‍: രാഹുല്‍ റിജി നായര്‍, നിര്‍മാതാവ്: രാഹുല്‍ ആര്‍. നായര്‍)
  • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍ (സംവിധാനം: സഞ്ജു സുരേന്ദ്രന്‍)
  • മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)
  • മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)
  • മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)
  • മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
  • മികച്ച സ്വഭാവ നടി: പോളി വല്‍സന്‍ (ഇ മ യൗ, ഒറ്റമുറി വെളിച്ചം)
  • മികച്ച ബാലതാരം (ആണ്‍): മാസ്റ്റര്‍ അഭിനന്ദ് (സ്വനം)
  • മികച്ച ബാലതാരം (പെണ്‍): നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച കഥാകൃത്ത്: എം.എ. നിഷാദ് (കിണര്‍)
  • മികച്ച ഛായാഗ്രഹണം: മനേഷ് മാധവന്‍ (ഏദന്‍)
  • മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
  • മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ ( ഏദന്‍)
  • മിച്ച ഗാനരചയിതാവ്: പ്രഭാ വര്‍മ (ക്ലിന്റ്)
  • മികച്ച സംഗീത സംവിധായകന്‍ (ഗാനം): എം.കെ.അര്‍ജുനന്‍ (ഭയാനകത്തിലെ എല്ലാ ഗാനങ്ങളും)
  • മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം): ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
  • മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍ (ഗാനം: മിഴിയില്‍ നിന്നും, ചിത്രം: മായാനദി)
  • മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: വാനമകലുന്നുന്നവോ. ചിത്രം: വിമാനം)
  • മികച്ച ചിത്ര സംയോജകന്‍: അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം)
  • മികച്ച കലാസംവിധായകന്‍: സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
  • മികച്ച സിങ്ക് സൗണ്ട്: സ്മിജിത്ത് കുമാര്‍.പി.ബി (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച ശബ്ദ മിശ്രണം: പ്രമോദ് തോമസ് (ഏദന്‍)
  • മികച്ച ശബ്ദ ഡിസൈന്‍: രംഗനാഥ് രവി (ഇ.മ.യൗ)
  • മികച്ച ലബോറട്ടറി/കളറിസ്റ്റ്: ചിത്രാഞ്ജലി സ്റ്റുഡിയോ (കെ.എസ്.എഫ്.ഡി.സി, ചിത്രം: ഭയാനകം)
  • മികച്ച മേക്കപ്പ്മാന്‍: രഞ്ജിത്ത് അമ്ബാടി (ടേക്ക് ഓഫ്)
  • മികച്ച വസ്ത്രാലങ്കാരം: സഖി എല്‍സ (ഹേയ് ജൂഡ്)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): അച്ചു അരുണ്‍ കുമാര്‍ (ചിത്രം: തീരം, കഥാപാത്രം: അലി)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): സ്നേഹ. എം (ചിത്രം: ഈട, കഥാപാത്രം ഐശ്വര്യ)
  • മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)
  • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്: രക്ഷാധികാരി ബൈജു ഒപ്പ് (സംവിധാനം: രഞ്ജന്‍ പ്രമോദ്)
  • മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
  • മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധായകന്റ ദീപേഷ്.ടി)
  • പ്രത്യേക ജൂറി അവാര്‍ഡ്: വനീതാകോശി (ഒറ്റമുറി വെളിച്ചം)

സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവര്‍ അംഗങ്ങളായിരുന്നു.