മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ്പില്‍ പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

0
58

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റിലായി. കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ അജി (38) ആണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ ചിത്രം കൂട്ടിച്ചേര്‍ക്കലുകളോടെ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തു എന്നാണ് പരാതി. കാട്ടാക്കട ഡിപ്പോയിലെ സിഐടിയു സംഘടന നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.