‘മോദിജീ, താങ്കളുടെ ആളുകളോട് മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ’

0
81
Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday. Express photo by Renuka Puri

ജയ്പൂര്‍: ത്രിപുരയില്‍ ലെനിന്റേയും തമിഴ്‌നാട്ടില്‍ പെരിയാറിന്റേയും പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ജിഗ്നേഷ് മേവാനി. ലെനിന്റെയോ പെരിയാറിന്റെയോ പ്രതിമകളല്ല മനുവിന്റെ പ്രതിമകളാണ് തകര്‍ക്കേണ്ടതെന്നായിരുന്നു മേവാനിയുടെ പ്രതികരണം.

മോദി ജീ, നിങ്ങളുടെ ആണ്‍കുട്ടികളോട് ലെനിന്റേയും പെരിയാറിന്റേയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ. അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ എന്നും എന്നും അംബേദ്കറും ലെനിന്റേയും പെരിയാറിന്റെയും ചരിത്രത്തെ സ്മരിക്കും. ഒരു ദിവസം അവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുവിന്റെ പ്രതിമ തകര്‍ക്കുമെന്ന് ഉറപ്പാണെന്നും ജിഗ്നേഷ് ട്വീറ്റ് ചെയ്തു.