രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും റൂവിയില്‍

0
63


മസ്‌കത്ത്: ബദര്‍ അല്‍ സമ ആശുപത്രിയും, മസ്‌കത്ത് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസും (എംപിസിസി) സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനവും സൗജന്യ വൈദ്യ പരിശോധനയും വെള്ളിയാഴ്ച റൂവി ബദര്‍ അല്‍ സമ ഓഡിറ്റോറിയത്തില്‍ നടക്കും. ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ നാല് വരെയായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. രക്തദാതാവിന് ബദര്‍ അല്‍ സമയില്‍ ഒരു വര്‍ഷത്തെ സൗജന്യ പരിശോധന അനുവദിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.