രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസിന് മികച്ച വിജയം

0
62

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. ആറ് ജില്ലാ പരിഷത്ത് സീറ്റുകളില്‍ നാലും 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ പന്ത്രണ്ടും ആറ് മുന്‍സിപ്പല്‍ സീറ്റുകളില്‍ നാലും കോണ്‍ഗ്രസ് നേടി. പഞ്ചായത്ത് സമിതിയില്‍ രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏതാനും ദിവസം മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു ലോക്സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ കോണ്‍ഗ്രസ് നേടിയ വിജയം ജനങ്ങളുടെ ചിന്താഗതിയാണ് കാട്ടിത്തരുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രധാനമന്ത്രി രാജസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പുതന്നെ രാജസ്ഥാനിലെ ജനങ്ങള്‍ അദ്ദേഹത്തിന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നുണ്ട്.