ലോക വനിതാ ദിനത്തിന്റെ ഭാഗമായി സിംസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
70

മനാമ: ലോക വനിതാ ദിനത്തിന്റെ ഭാഗമായി കിംസ് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ, സിംസ് വനിതാ വിഭാഗം വനിതകള്‍ക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സിംസ് ഗുഡ് വിന്‍ ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാംപ് ഡോ. നിതാ ഫെലിക്‌സ് ഉദ്ഘാടനം ചെയ്തു. സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി.ടി. ജോസഫ്, ലേഡീസ് വിങ് കോര്‍ഡിനേറ്റര്‍ ജെയിന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

അന്‍പതില്‍ പരം വനിതകള്‍ മെഡിക്കല്‍ ക്യാംപില്‍ പരിശോധനക്ക് വിധേയരായി. സ്തനാര്‍ബുദത്തെ കുറിച്ചുള്ള ക്ലാസ് ഡോ. നിതാ ഫെലിക്‌സ് നയിച്ചു. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് കിംസ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനയും, കണ്‍സല്‍ട്ടേഷനും ലഭ്യമാണ്. വനിതാ വിഭാഗം ഭാരവാഹികള്‍ ആയ ജെസ്സി ജെന്‍സണ്‍, രേഖ ബിജു, ഷീന ജോയ്സണ്‍, ജൂലി ജോയ്, റാണി ജെയ്മി ആന്‍സി ആന്റ്റോ, ബോര്‍ഡ് അംഗങ്ങള്‍ ആയ ബിജു പാറക്കല്‍, ആന്റ്റോ മേച്ചേരി, ഡേവിഡ് ഹാന്‍സ്റ്റന്‍, അമല്‍ ജോ ആന്റ്റണി, ജേക്കബ് വാഴപ്പിള്ളി, രഞ്ജിത് ജോണ്‍, ജിമ്മി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിംസ് മെഡിക്കല്‍ സെന്ററിനുള്ള സിംസിന്റെ ഉപഹാരം സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ് കൈമാറി.