വടകരയിലെ സി.പിഎം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവെച്ചു

0
51

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം പ്രവര്‍ത്തകരാല്ലാത്തവര്‍ക്ക് വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു. ആര്‍.എം.പി ഓഫീസില്‍ നിന്ന് കണ്ടെടുത്തത് തുരുമ്പിച്ച ആയുധങ്ങളാണെന്നും അബ്ദുള്ള ചൂണ്ടിക്കാട്ടി.

വടകരയെ കുറിച്ച് പറഞ്ഞതില്‍ വിശദീകരണം നല്‍കാനുണ്ടെന്ന സ്ഥലം എം.എല്‍.എ സി.കെ. നാണുവിന്റെ ആവശ്യം സ്പീക്കര്‍ അനുവദിച്ചത് പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം പ്രതിഷേധവുമായി രണ്ടു തവണ നടുത്തളത്തില്‍ ഇറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.