വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
71


ജയ്പുര്‍: വിവാഹാഘോഷ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണ കാരണം.

നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും വീഴ്ചയെ ഗൗരവമായി എടുത്തില്ല. ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് എല്ലാവരും പോയി നോക്കിയത്. ബോധരഹിതനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.