വൈഫൈ കണക്ഷന്‍ വിച്ഛേദിച്ചു; ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരപീഡനം

0
77

ഹൈദരാബാദ്: വൈഫൈ കണക്ഷന്‍ വിച്ഛേദിച്ചതിന് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണ്‍ ഉപയോഗിച്ചിരുന്നതിനെ തുടര്‍ന്നാണ് രേഷ്മ സുല്‍ത്താന വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രേഷ്മ സുല്‍ത്താനയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Image may contain: 1 person, close-up

രേഷ്മയുടെ തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നു കുട്ടികളുടെ അമ്മയാണ് രേഷ്മ. കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും ദമ്പതികളെ കൗണ്‍സലിങിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.