വ്യാജ ആധാര്‍ കാര്‍ഡ്; നാല് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

0
41

ഹൈ​ദ​രാ​ബാ​ദ്: വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നിർമിച്ചതുമായി ബ​ന്ധ​പ്പെ​ട്ട് നാ​ലു റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ലാ​പു​ർ പൊലീസാണ് യു​വ​തി​യ​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​വ​ർ​ക്കു വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​വ​രി​ൽ​നി​ന്ന് വ്യാ​ജ ആ​ധാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വർ ഇ​രു​പ​ത്ത​ഞ്ചു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ൽ​നി​ന്ന് ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മുമ്പാണ് ഇ​വ​ർ ആ​ധാ​ർ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന.