സാമൂഹ്യനീതി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

0
62

സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തിരുവല്ല, അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസുകളാലായി രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 21000 രൂപ ലഭിക്കും. പ്രായം 18നും 35നും മധ്യേ.

അംഗീകൃത സര്‍വകലാശാല ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗും കംപ്യൂട്ടര്‍ വേഡ്‌പ്രോസസിംഗുമാണ് യോഗ്യയത. സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ 12ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0468 2325168.