സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും;ഹാദിയയുടെ അച്ഛന്‍

0
55

വൈക്കം: ഹാദിയ-ഷെഫിന്‍ ജെഹാന്‍ വിവാഹം നിയമപരമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. നിയമപോരാട്ടം തുടരും. ഇത് അന്തിമവിധിയായി കാണുന്നില്ല. തട്ടിക്കൂട്ട് വിവാഹമെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു.

കോടതി വിധി വന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അശോകന്‍ പറഞ്ഞു. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന നിലപാടിലും മാറ്റമില്ലെന്ന് അശോകന്‍ വ്യക്തമാക്കി.

2017 മേയ് 24ന് ഹാദിയ-ഷെഫിന്‍ ജെഹാന്‍ വിവാഹം  ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നൽകിയ ഹർജിയിലാണ് കോടതി വിധി.