ഹാദിയ കേസ്: എന്‍ഐഎ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

0
51

ദില്ലി: ഹാദിയ കേസിൽ എൻഐഎ സമർപ്പിച്ച റിപ്പോ‍ർട്ടും, റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് അശോകൻ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അശോകന്‍റെ വാദങ്ങൾ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എൻഐഎയും സുപ്രീംകോടതിയിൽ നൽകിയത്. ഫസൽ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിൻ ഷെഹാന എന്നിവരുമായി ഹാദിയക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തിൽ എൻഐഎ പറയുന്നു. ഫസൽ മുസ്തഫക്കും ഷെറിൻ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.