ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

0
61

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ കായ ചികിത്സാ വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
അഭിമുഖം : മാര്‍ച്ച് 14ന് രാവിലെ 11 മണിക്ക് പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ .

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം പരമാവധി 51,600 രൂപ ശമ്ബളമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം.
ഫോണ്‍ : 04972800167.