കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; സ്ഥാനം ഒഴിയണമെന്ന് സഹായ മെത്രാന്മാര്‍

0
62

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലഞ്ചേരിയുടെ രാജി സഹായ മെത്രാൻമാർ ആവശ്യപ്പെട്ടു. മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിയണമെന്ന വൈദിക സമിതിയുടെ ആവശ്യം കർദിനാളിനെ അറിയിക്കും. . അതേസമയം വിമത വിഭാഗം വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബസിലിക്കയുടെയും ബിഷപ്പ് ഹൗസിന്റെയും മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ബിഷപ്പ് ഹൗസില്‍ വൈദികര്‍ ഒത്തുകൂടുമെന്നും പരസ്യപ്രതികരണം അറിയിക്കുമെന്നയിരുന്നു വൈദികര്‍ വ്യക്തമാക്കിയിരുന്നത്. ചൊവ്വാഴ്ച രാത്രിയില്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പും നിശിതമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് അതിരൂപതയുടെ പത്രക്കുറിപ്പല്ലെന്ന് പി.ആര്‍.ഒ. ഫാ.പോള്‍ കരേടന്‍ വ്യക്തമാക്കുകയും ചെയ്തു.