കര്‍ഷകനെ ചെരുപ്പുകൊണ്ടടിച്ച ബിജെപി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

0
55

ചെന്നൈ: കര്‍ഷകനെ ചെരുപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍
ബിജെപി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട്ടിലെ തൂത്തുകുടിയില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകയായ നെല്ലൈയമ്മാള്‍ കര്‍ഷകനെ ചെരുപ്പ് കൊണ്ട് അടിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതാണ് ബിജെപി പ്രവര്‍ത്തകയെ
പ്രകോപിപ്പിച്ചത്. ജനിത മാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെണ്ടൂര്‍ ക്ഷേത്രത്തില്‍ വെച്ച് കര്‍ഷകര്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് കര്‍ഷക നേതാവായ അയ്യാകണ്ണിനെ നെല്ലൈയമ്മാള്‍ മര്‍ദ്ദിച്ചത്.

ലഘുലേഖ വിതരണം ചെയ്യുന്നതിനിടയില്‍ നെല്ലൈയമ്മാളിനെ അയ്യാകണ്ണ് വഞ്ചക എന്ന് വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിലും നെല്ലൈയമ്മാളിനെ അയ്യാകണ്ണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതയായാണ് നെല്ലൈയമ്മാള്‍ അയ്യാകണ്ണിനെ ആക്രമിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകയെ അധിക്ഷേപിച്ച അയ്യാകണ്ണിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍. അയ്യാകണ്ണ് നെല്ലൈയമ്മാളിനെ ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.