കാന്താരി രുചിയില്‍ വെളുത്തുള്ളി അച്ചാര്‍

0
84

ചേരുവകള്‍

തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് 500 ഗ്രാം

കാന്താരി മുളക് ഞെട്ടോടു കൂടിയത്

ഒരു പിടിഇഞ്ചി പൊടിയായി അരിഞ്ഞത് 30 ഗ്രാം

കറിവേപ്പില ആവശ്യത്തിന്മഞ്ഞള്‍ പൊടി 5 ഗ്രാം
കാശ്മീരി മുളക് പൊടി 30ഗ്രാം
വറുത്തുപൊടിച്ച ഉലുവ പൊടി 10 ഗ്രാം
കടുക് ചതച്ചത് 4ഗ്രാം
കായം പൊടി 8 ഗ്രാം
ഉപ്പ് ആവശ്യത്തിന്
വിനാഗിരി 50 ഗ്രാം
ശര്‍ക്കര/പഞ്ചസാര ലേശം ആവശ്യമെങ്കില്‍
നല്ലെണ്ണ 100 മില്ലി
കടുക് 5 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക.
അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്‍പം മൂത്തുവരുമ്പോള്‍ കാന്താരിയും മുളക് പൊടിയും മഞ്ഞളും ഉലുവാപ്പൊടിയും കടുക് ചതച്ചതും കായവും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരിയും ശര്‍ക്കരയും ചേര്‍ത്ത് രുചി പരുവപ്പെടുത്തി തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു ഭരണിയില്‍ അടച്ചു വെക്കുക. അച്ചാറുകള്‍ പഴകിയതിന് ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.