കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയ

0
64

സേലം∙ വിവാഹം ശരിവച്ച സുപ്രീംകോടതി വിധിയിൽ പൂർണ്ണ സന്തോഷമെന്ന് വൈക്കം സ്വദേശിനി ഹാദിയ. ഉടൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണ്. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹാദിയയുടെയും കൊല്ലം സ്വദേശി ഷെഫിൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി ശരിവച്ചത്. നിയമാനുസൃതം ഭാവികാര്യങ്ങൾ തുടരാൻ ഹാദിയയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.