ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന നേതാവ് അറസ്റ്റില്‍

0
53

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്. ഹിന്ദു യുവസേന നേതാവ് നവീന്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. നവീനിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി അന്വേഷണസംഘം അനുമതി തേടി. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വീടിന് മുന്നില്‍ വെച്ച് അക്രമികള്‍ വെടിവെച്ച് കൊന്നത്. ‘ലങ്കേഷ് പത്രിക’ എന്ന കന്നഡ പത്രത്തിന്റെ എഡിറ്ററായിരുന്ന അവര്‍ സംഘപരിവാറിന്റെ നിശിത വിമര്‍ശകയായിരുന്നു.

സ്വതന്ത്ര ചിന്തകരും എഴുത്തുകാരും പൊതുപ്രവര്‍ത്തകരുമായ നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളുടെ തുടര്‍ച്ചയായാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകവും നടന്നത്.