ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പ് ; ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

0
76

ചെങ്ങന്നൂർ∙ ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്. ഇദ്ദേഹത്തിന്റെ മകൾ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാർഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു.

അറുപത്തിയഞ്ചുകാരനായ വിജയകുമാർ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം. കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങി.സിപിഐഎമ്മിനു വേണ്ടി ജില്ലാ സെക്രട്ടറി സജി ചെറിയാനായിരിക്കും മത്സരിക്കുക. ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പില്‍ ബിജെപിക്കു വേണ്ടി പി എസ് ശ്രീധരന്‍പിള്ളയാണ് മത്സരിക്കുന്നത്. ശ്രീധരന്‍ പിള്ളയിലൂടെ കേരള നിയമസഭയിലേക്ക് തങ്ങളുടെ രണ്ടാമത്തെ അംഗത്തെയാണ് പാര്‍ട്ടി സ്വപ്നം കാണുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവും കൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിലൂടെ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്.