ചെന്നൈയില്‍ കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

0
47


ചെന്നൈ: കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെകെ നഗര്‍ മീനാക്ഷി കോളജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞു പുറത്തേക്കു വരികയായിരുന്ന അശ്വിനി എന്ന പെണ്‍കുട്ടിയെ ഗേറ്റില്‍ വച്ച് പ്രതി അഴകേശന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബികോം വിദ്യാര്‍ത്ഥിനിയാണ് അശ്വനി. അഴകേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മധുരവയല്‍ സ്വദേശികളാണ് അഴകേശനും അശ്വിനിയും. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് ഇയാള്‍ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍ അശ്വിനി പരാതി നല്‍കിയിരുന്നു.