ട്വിറ്ററിലെ സൂപ്പര്‍സ്റ്റാര്‍ ടാഗ് ഒഴിവാക്കി രജനികാന്ത്

0
58

 

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തും രാഷ്ട്രീയത്തിലിറങ്ങുന്നതിന്‍റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.ഇപ്പോഴിതാ അതിന്റെ ഭാഗമായി ട്വിറ്ററിലെ സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗ് ഒഴിവാക്കിയിരിക്കുകയാണ് താരം. @superstarrajinikanth എന്ന ട്വിറ്റര്‍ ഇനി മുതല്‍ @rajinikanth എന്ന് ആവും.

എന്നാല്‍ ട്വിറ്ററിലെ ബയോയില്‍ ദി ഒഫീഷ്യല്‍ ഹാന്‍ഡില്‍ ഓഫ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നു തന്നെയാണ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് രജനി നടത്തിയ പ്രസംഗം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എം.ജി. ആറിന്റെ പാത തന്നെയാവും രജനിയും പിന്തുടരുക എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ പ്രസംഗം.