ഡൊണാള്‍ഡ്‌ ട്രം​പി​നെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ക്ഷ​ണി​ച്ച് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ക​ത്ത്

0
88

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊണ​ൾ​ഡ് ട്രം​പി​നെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ക്ഷ​ണി​ച്ച് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ക​ത്ത്. കി​മ്മി​ന്‍റെ സ​ന്ദേ​ശം ദ​ക്ഷി​ണ കൊ​റി​യ പ്ര​തി​നി​ധി​ക​ൾ ട്രം​പി​ന് കൈ​മാ​റി. കി​മ്മി​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞു.

ആണവ പരീക്ഷണം താൽക്കാലികമായി നിർത്തി വയ്ക്കുന്നതിനുള്ള സന്നദ്ധതയും കിം അറിയിച്ചിരുന്നു. യുഎസും ദക്ഷിണ കൊറിയയും ഈ വർഷം നടത്താനിരിക്കുന്ന സംയുക്ത സൈനികാഭ്യാസം തുടരുമെന്ന് തങ്ങൾക്ക് അറിയാമെന്നും കിം പറഞ്ഞു.ട്രംപിനെ എത്രയും വേഗം കാണുന്നതിനുള്ള സന്നദ്ധത കിം അറിയിച്ചതായി ദക്ഷിണകൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുഭ് ഉയ്–യോങ് ഫറഞ്ഞു. ഉത്തരകൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സന്നദ്ധത ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ആണവപരീക്ഷണം നിർത്തിവയ്ക്കാമെങ്കിൽ മാത്രമേ ചർച്ചയുണ്ടാകൂവെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.