ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതല്ല; സ്ഥാപിച്ചവര്‍ തന്നെ എടുത്തു മാറ്റിയതാണെന്ന് ബിജെപി നേതാവ്

0
113

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതല്ലെന്നും സ്ഥാപിച്ചവര്‍ തന്നെ അത് എടുത്ത് മാറ്റുകയാണ് ഉണ്ടായതെന്നുമുള്ള വാദവുമായി ബിജെപി നേതാവ് രാം മാധവ്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Image result for lenin-s-statue-removed in tripura

ത്രിപുരയില്‍ ഒരു പ്രതിമ പോലുംനശിപ്പിക്കപ്പെട്ടിട്ടില്ല. ഒരു സ്വകാര്യസ്ഥലത്ത് ചില ആളുകള്‍ പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുകയെന്നും രാം മാധവ് ചോദിക്കുന്നു. പ്രതിമകള്‍ നശിപ്പിക്കുന്നു എന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രാം മാധവ് പറഞ്ഞു.

കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് രാം മാധവ് നടത്തിയത്. പശ്ചിമബംഗാളിലും പ്രതിമകള്‍ നശിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. മമതാ ബാനര്‍ജി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെട്ടതിനു ശേഷം രാജ്യത്തെ മറ്റിടങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടാല്‍ മതിയെന്നും രാം മാധവ് പരിഹസിച്ചു.

Related image

അതേസമയം, ത്രിപുരക്ക് പിന്നാലെ കൊല്‍ക്കത്തയിലും ലെനിന്‍ പ്രതിമ തകര്‍ക്കാന്‍ ശ്രമം. വ്യാഴാഴ്ച രാത്രിയോടെയാണ് ജാധവ്പുര്‍ 8 ബി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാന്‍ ശ്രമമുണ്ടായത്. തുടര്‍ന്ന് പ്രദേശത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു.