നിമിഷ സജയന്‍ സഹസംവിധായികയാകുന്നു

0
62

നിമിഷ സജയന്‍ സഹസംവിധായികയാകുന്നു. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന മധുപാല്‍ ചിത്രത്തിലാണ് നിമിഷ സഹസംവിധായികയായി പ്രവര്‍ത്തിക്കുന്നത്.

ടോവിനോ തോമസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഈ സിനിമയില്‍ നായികയായും നിമിഷ തന്നെയാണ് വേഷമിടുന്നത്. നിമിഷ ഈ സിനിമയില്‍ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് വി സിനിമാസാണ്. ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ് തുടങ്ങിയവരാണ് മറ്റു അഭിനയതാക്കള്‍. നവാഗതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണപ്പോള്‍. നായകന്‍ ടൊവിനോ തോമസ് തന്നെയാണ് ചിത്രം ഷൂട്ടിങ് തുടങ്ങിയ വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. തലപ്പാവ്, ഒഴിമുറി എന്നി ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’.