പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി

0
60

പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഇളമ്പലില്‍ സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്കി. അതേ സ്ഥലത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് തുടങ്ങാനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നല്കിയിരിക്കുന്നത്. വര്‍ക്ക്‌ഷോപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുഗതന്റെ കുടുംബത്തിന് ഉറപ്പ് നല്കിയിരുന്നു.

ഇതേത്തുടര്‍ന്ന് പഞ്ചായത്തിനെ സമീപിച്ച സുഗതന്റെ കുടുംബത്തിന്റെ ആവശ്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരികയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു. ഉടന്‍തന്നെ ലൈസന്‍സ് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസിയായ സുഗതന്‍ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപിനുള്ളില്‍ തൂങ്ങി മരിച്ചത്.