ഫാഷന്‍ലോകത്തെ പുത്തന്‍തരംഗമായി ആംഗ്ലറ്റ് വിപ്ലവം

0
130

 

ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഫാഷന്‍
സങ്കല്‍പ്പത്തില്‍ വസ്ത്രങ്ങളിലും ആഭരണങ്ങളിലും പുത്തന്‍ ട്രെന്‍ഡുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആഭരണങ്ങളുടെ കാര്യത്തില്‍ ഓരോന്നിനും ഓരോ സ്‌റ്റൈലുകളാണുള്ളത്. മുന്‍പ് പെണ്‍കുട്ടികള്‍ക്ക് വെള്ളി കൊലുസിനോടും സ്വര്‍ണ്ണകൊലുസിനോടുമായിരുന്നു പ്രിയം. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി.


കറുത്ത ചരടുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകം കൊലുസായി അംഗീകരിക്കുന്നത്. ജീന്‍സിനൊപ്പമാണ് ഇത്തരം കൊലുസുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ജീന്‍സിന്റെ നീളം കുറയുന്തോറും കൊലുസിന്റെ വലുപ്പവും കൂടും. ആംഗിള്‍ ലെങ്ത് ജീന്‍സിനൊപ്പം മുന്‍പേ ചുവടുറപ്പിച്ച സ്റ്റൈലന്‍ ആംഗ്ലെറ്റുകള്‍ അഥവാ കൊലുസുകള്‍ ഇനി കൂടുതല്‍ സ്റ്റൈല്‍ ആകും.

ഒരൊറ്റ കളറില്‍ കറുപ്പ് ചരട് തന്നെ വേണമെന്നില്ല. സിംപിള്‍ കളര്‍ ചരടിനൊപ്പം വലിയ കല്ലുകളും മുത്തുകളും ഉള്ള കൊലുസിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്.അതും അവ ഒറ്റക്കാലില്‍ വിസ്മയം തീര്‍ക്കുന്നവയായാല്‍ കൂടുതല്‍ ഗംഭീരം.
ആംെഗ്ലറ്റ് വിപ്ലവം വരുന്നതോടെ ജീന്‍സിന്റെ നീളം കുറയുന്നുവെന്നതാണ് മറ്റൊരു കാര്യം.