ബാധ്യത തീര്‍ക്കാമെന്ന് വിജയ് മല്യ

0
57

ബം​ഗ​ളൂ​രു: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് കിം​ഗ് ഫി​ഷ​ർ ഉ​ട​മ​യും വ്യ​വ​സാ​യി​യു​മാ​യ വി​ജ​യ് മ​ല്യ. 12,400 കോ​ടി രൂ​പ​യു​ടെ ആ​സ്തി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​ബി ഗ്രൂ​പ്പി​നു​ണ്ടെ​ന്നും വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​മെ​ന്നും വി​ജ​യ് മ​ല്യ ക​ർ​ണാ​ടക ഹൈ​ക്കോ​ട​തി​യി​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. യു​ബി ഗ്രൂ​പ്പി​ന്‍റെ ആ​സ്തി ഉ​പ​യോ​ഗി​ച്ച് 6,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും അ​തി​ന്‍റെ പ​ലി​ശ​യ​യും ന​ൽ​കാ​മെ​ന്നും മ​ല്യ കോ​ട​തി​യെ അ​റി​യി​ച്ചു.വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ 17 ബാ​ങ്കു​ക​ൾ ചേ​ർ​ന്ന ക​ൺ​സോ​ർ​ഷ്യം മ​ല്യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചിരുന്നു.ക​ഴി​ഞ്ഞ വ​ർ​ഷം 13,400 കോ​ടി​യാ​യി​രു​ന്നു ക​ന്പ​നി​യു​ടെ ആ​സ്തി. എ​ന്നാ​ൽ ഇ​ത് 12,400 കോ​ട​യി​യാ​യി കു​റ​ഞ്ഞു​വെ​ന്നും മ​ല്യ​യു​ടെ ആ​കെ ക​ടം 10,000 കോ​ടി ക​ട​ക്കി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി മ​ല്യ​യു​ടെ മു​ഴു​വ​ൻ സ്വ​ത്തു​ക​ളും എ​ൻ​ഫോ​ഴ്സ്മെ​ൻ പി​ടി​ച്ചെ​ടു​ത്ത​താ​യും മ​ല്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. . കേ​സി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ൽ ര​ണ്ടി​ലേ​ക്ക് മാ​റ്റി.

കോ​ടി​ക​ൾ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തെ ല​ണ്ട​നി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു മ​ല്യ. തു​ട​ർ​ന്ന് മ​ല്യ​യെ വി​ട്ടു​കി​ട്ടാ​ൻ ഇ​ന്ത്യ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​വ​രി​ക​യാ​ണ്. കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന് വേ​ണ്ടി​യാ​ണ് മ​ല്യ വ​ൻ​തു​ക​ക​ൾ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യ​ത്.