ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
50

ഭോപ്പാല്‍: മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമമാകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാവാം ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം.

വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ.നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു ഭാര്യ ഗോമതി. മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂന്നുപേരെയും വിവാഹം കഴിച്ചയച്ചശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.