മുട്ടയ്ക്കുള്ളിലെ അത്ഭുതം കണ്ട് ഫാം ജീവനക്കാര്‍ ഞെട്ടി

0
91

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ മുട്ട കര്‍ഷകന്‍ ഫാമില്‍ നിന്ന് ലഭിച്ച മുട്ട കണ്ട് ഞെട്ടിയിരിക്കുകയാണ്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയാണ് മുട്ടയുടെ വലിപ്പം. മുട്ടയുടെ വലിപ്പം കണ്ട് ഫാം ഹൗസ് ഉടമസ്ഥനും ജീവനക്കാരും ഒരുപാട് സ്വപ്‌നം കണ്ടുവെങ്കിലും എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വലിയ മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. സംഭവം ഫാം അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഈ മുട്ട കഥ വൈറലായിരിക്കുകയാണ്.
176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട.സാധാരണഗതിയില്‍ രൂപപ്പെട്ട മുട്ടയിടാന്‍ കോഴി വൈകിയതാണ് വലിയ മുട്ട രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയതെന്ന ഊഹത്തിലാണ് ഫാം ജീവനക്കാര്‍.