‘മൈ സ്‌റ്റോറി’ യുടെ ട്രെയ്‌ലര്‍ പുറത്ത്; പുറത്ത് വിട്ടത് മമ്മൂട്ടി

0
65


കൊച്ചി: നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’ യുടെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ശങ്കര്‍ രാമകഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദിനകര്‍ ഒ.വി യും, റോഷ്‌നിയും ചേര്‍ന്നാണ്.ഒരു ആക്ഷന്‍ പ്രണയ ചിത്രത്തിന്റെ പ്രതീതി തരുന്ന ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്. മാഡ്രിഡ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളോടൊപ്പം പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും പ്രകടനവും ട്രെയ്‌ലറിനെ ആകര്‍ഷകമാക്കുന്നു.

മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ നേരത്തെ മമ്മൂട്ടി ആരാധകര്‍ ഡിസ്ലൈക്ക് ക്യാമ്പയിന്‍ നടത്തിയ സാഹചര്യത്തിലാണ് പുതിയ ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ സ്വന്തം പേജില്‍ പുറത്തിറക്കിയത്. മമ്മൂട്ടിയുടെ ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ പാര്‍വ്വതി വിമര്‍ശിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്’
ശേഷം പൃഥിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’.