‘രണ്ട് കുട്ടി’ നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

0
61

ന്യൂഡല്‍ഹി: രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളുവെന്ന നയം രാജ്യത്ത് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. നയരൂപവത്കരണവുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നും കോടതിക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുകുട്ടി നയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി ഫെബ്രുവരി പന്ത്രണ്ടിനാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഹര്‍ജി സമര്‍പ്പിച്ചവരില്‍ ഒരാളായ പൃഥ്വിരാജ് ചൗഹാന് പറയാനുള്ളത് കേട്ടതിന് ശേഷമായിരുന്നു കോടതി ഹര്‍ജി തള്ളിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ടുകുട്ടി നയത്തെ പിന്തുടരാന്‍ ആവശ്യമായ എല്ലാ വിധ പ്രോത്സാഹനവും നല്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.