രാജ്യാന്തര അഗ്‌നി, സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി അഗ്‌നിശമന സേനയുടെ പ്രദര്‍ശനം നടന്നു

0
62

കുവൈത്ത് സിറ്റി: അഞ്ചാമത് രാജ്യാന്തര അഗ്‌നി, സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചു. അപകടസ്ഥലങ്ങളിലെ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ അവതരണവും, സേനയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ദുരന്തവേളകളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശീലനവും നടന്നു.