ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ

0
68

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.മുരളീധരൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്.

ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്‍റെ താത്പര്യക്കുറവ് മൂലമാണെന്ന് മുളീധരൻ ആരോപിച്ചു. ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണു സർക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.അതേസമയം, ഓടിച്ചത് ലൈറ്റ് മെട്രോയെ അല്ല ശ്രീധരനെ തന്നെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.