ശ്രീലങ്കയിൽ വംശീയ ലഹള തുടരുന്നു

0
57

കൊളംബോ: ശ്രീ​ല​ങ്ക​യി​ൽ സിം​​ഹ​​ള ബു​ദ്ധ​മ​താ​നു​യാ​യി​ക​ളും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ മു​സ്​​ലിം​ക​ളും ത​മ്മിൽ സംഘർഷം തുടരുന്നു. മേഖലയിൽ ഇതുവരെ 45 അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.കാ​​​ൻ​​​ഡി ജി​​​ല്ല​​​യി​​​ൽ 81 പേരെ പോലീസ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ക്ര​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ചൊ​​​വ്വാ​​​ഴ്ച രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചിരുന്നു.

ഭൂ​​​രി​​​പ​​​ക്ഷ സിം​​​ഹ​​​ള​​​ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബു​​​ദ്ധ​​​മ​​​ത​​​വി​​​ശ്വാ​​​സി​​​യെ ജ​​​ന​​​ക്കൂ​​​ട്ടം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു തി​​​ങ്ക​​​ളാ​​​ഴ്ച ന്യൂ​​​ന​​​പ​​​ക്ഷ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ ല​​​ഹ​​​ള ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ന​​​കം ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളും മോ​​​സ്കു​​​ക​​​ളും ക​​​ട​​​ക​​​ളും അ​​​ക്ര​​​മി​​​ക​​​ൾ ത​​​ക​​​ർ​​​ത്തെ​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.