ഷുഹൈബ് വധം; സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

0
55

​രു​വ​നന്തപു​രം: ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. സിം​ഗി​ൽ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെയാണ് സമീപിക്കുക. ഹൈക്കോടതി സിംഗിൾ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുക. ചൊ​വ്വാ​ഴ്ച​യാ​ണ് ശുഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഷുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടയില്‍ കേസിലെ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എഡിജിപി മേല്‍നോട്ടത്തില്‍ നടക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറിയിരിക്കുന്ന സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.