സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

0
55

കോഴിക്കോട് : അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തില്‍ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ബാംഗ്ലൂരില്‍ നടന്ന യോഗ്യതാ റൗണ്ടിലും രാഹുല്‍ തന്നെ ആയിരുന്നു ടീമിന്റെ നായകന്‍.യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ എല്ലാവരെയും നിലനിര്‍ത്തി കൊണ്ടാണ് കോച്ച്‌ സതീവന്‍ ബാലന്‍ ടീം പ്രഖ്യാപിച്ചത്.

ടീം;

ഗോള്‍ കീപ്പര്‍; മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍

ഡിഫന്‍സ്; ലിജോ എസ്, രാഹുല്‍ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ശ്രീരാഗ് വി ജി, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്

മിഡ്ഫീല്‍ഡ്; രാഹുല്‍ കെപി, സീസന്‍, ശ്രീകുട്ടന്‍, ജിതിന്‍ എം എസ്, മുഹമ്മദ് പാറകൂട്ടില്‍, ജിതിന്‍ ജി, ഷമ്നാസ് ബി എല്‍

സ്ട്രൈക്കര്‍; സജിത് പൗലോസ്, അഫ്ദാല്‍ വി കെ, അനുരാഗ്