സ്ത്രീകള്‍ ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്റെ ഉദാഹരണമാണ് ഐറ്റം സോംഗുകള്‍:ശബാന ആസ്മി

0
51

സ്ത്രീകള്‍ ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഐറ്റം സോംഗുകളെന്ന് ബോളിവുഡ് നടി ശബാന ആസ്മി.

കഥയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം ഗാനങ്ങള്‍ ഇക്കിളിപ്പെടുത്താന്‍ മാത്രം സൃഷ്ടിച്ചവയാണെന്നും സ്ത്രീ തന്നെ അവളെ ഒരു കച്ചവട വസ്തുവായി പ്രദര്‍ശിപ്പിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന താരമാണ് ശബാന. മുന്‍പും ഇത്തരം അഭിപ്രായങ്ങള്‍ അവര്‍ പങ്ക് വെച്ചിട്ടുണ്ട്. കൂടാതെ സിനിമയില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന് വാദിക്കുന്നവരിലും പ്രധാനിയാണ് ശബാന ആസ്മി