സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം; എട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്‌

0
58

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടo കാരണം ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി പാത ചോരക്കളമായി. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിക്ക് സമീപം വളവുകയത്ത് വെച്ചായിരുന്നു ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പാലായില്‍ നിന്ന് കാഞ്ഞിരപ്പള്ളിക്ക് വന്ന ബസ്സിന് പിന്നില്‍ മറ്റൊരു സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാതയില്‍ ബസ്സുകള്‍ തമ്മില്‍ നടത്തിയ മത്സരയോട്ടത്തിനിടയിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണിസ് കോളേജിലെ സുനിത, ആര്യാ ഷാജി, അശ്വതി, അര്‍ച്ചന, അജ്ഞന കെ.ജെ, ആര്യശ്രീ, ജെസ്ലിന്‍ എന്നി വിദ്യാര്‍ത്ഥിനികള്‍ക്കും കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്‌സ് എച്ച്എസ്എസി ലെ കാവ്യയ്ക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഈ റൂട്ടില്‍ മല്‍സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ കാഞ്ഞിരപ്പള്ളി സി.ഐ ഷാജി ജോസ് കേസ് എടുത്തിരുന്നു. ഇതിന് ശേഷവും മത്സര ഓട്ടത്തിന് കുറവില്ലെന്ന് ഈ അപകടം തെളിയിക്കുന്നു