ഇംഗ്ലണ്ടിനു ഏഴു വിക്കറ്റ് ജയം, പരമ്പര സ്വന്തം

0
52
England's Jonny Bairstow celebrates 100 runs during the fifth and final ODI cricket match between New Zealand and England at Hagley Oval in Christchurch on March 10, 2018. / AFP PHOTO / Marty MELVILLE

ക്രൈസ്റ്റ് ചര്‍ച്ച്‌: അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ 3-2 നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയച്ച ശേഷം അവരെ 223 റണ്‍സിനു പുറത്താക്കി ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ഇംഗ്ലണ്ടിന്റെ ആധികാരിക പ്രകടനമാണ് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ കാണാനായത്.

32.4 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോണി ബൈര്‍സ്റ്റോ 60 പന്തില്‍ 104 റണ്‍സ് നേടി . 9 ബൗണ്ടറിയും 6 സിക്സുമാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്. അലക്സ് ഹെയില്‍ 61 റണ്‍സ് നേടി. ഇംഗ്ലണ്ടിനെ ജോ റൂട്ട്(23*)-ബെന്‍ സ്റ്റോക്സ്(26*) കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.